Kerala

വിധിയെ മാനിക്കുന്നു, പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: അയോദ്ധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

കോടതി വിധി എന്താണെങ്കിലും മാനിക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയതാണെന്നും തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ വിധി ചര്‍ച്ച ചെയ്തതിനുശേഷം പ്രതികരിക്കാമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സമാധാനവും ആത്മ സംയമനവും പാലിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

വിഷയത്തില്‍ ശിഹാബ് തങ്ങള്‍ നടത്തിയ അതേ പ്രതികരണമാണ് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിച്ചത്. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി

546 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close