Kerala

ചാർജ്ജ് വർധന; ഈ മാസം 22 മുതൽ സ്വകാര്യ ബസ് പണിമുടക്ക്

പാലക്കാട്: ഈ മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക് . ചെലവ് വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയാണ് കൺവെൻഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്.

മിനിമം ചാർജ് പത്ത് രൂപയാക്കുക, കെഎസ് ആർടിസിയിലും സ്വകാര്യ ബസ്സുകളിലും കൺസെഷൻ ഒരു പോലെയാക്കുക, സർക്കാർ – എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close