India

രാജ്യം അയോദ്ധ്യയിലേയ്ക്ക് , പ്രധാനമന്ത്രി ധ്യാനനിരതനായി ബാബാ നാനാക്ക് ഗുരുദ്വാരയിൽ

ന്യൂഡൽഹി ; രാജ്യം കനത്ത സുരക്ഷയിൽ നിർണ്ണായക വിധിയ്ക്കായി കാത്തിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാ‌സ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിൽ ധ്യാനനിമഗ്നനായി . അതിന്റെ ചിത്രങ്ങളും പുറത്തു വന്നു . സിഖ് മതാചാരപ്രകാരം ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി ദർശനം നടത്തിയത് .

ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ‌് പ്രധാനമന്ത്രി ഗുരുദാ‌സ്‌പൂരിലെത്തിയത്. ഗുരുദാ‌സ്‌പൂര്‍ എംപി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

2019 മെയിലെ തെരഞ്ഞെടുപ്പുകാലത്തും നരേന്ദ്രമോദി കേദാർനാഥിലെ രുദ്രഗുഹയിൽ ധ്യാനത്തിലായിരുന്നു . ലോക സമാധാനത്തിനായി താൻ പ്രാർത്ഥിച്ചതായും മോദി പറഞ്ഞിരുന്നു .

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close