തിരുവനന്തപുരം: അയോദ്ധ്യ വിധിയെ പരിഹസിച്ച് ഫേസ്ബുക് പോസ്റ്റിട്ട മുതിർന്ന ഡിവൈഎഫ്ഐ നേതാവ് എം സ്വരാജ് എംഎൽഎയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ കെപി പ്രകാശ് ബാബു ഫേസ്ബുക് സ്കീൻ ഷോട്ട് ഉൾപ്പെടുത്തി പരാതി നൽകിയത്. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതി നൽകിയ ശേഷം പ്രകാശ് ബാബു പറഞ്ഞു
അയോദ്ധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരസ്പരം ആശങ്കയും സ്പർദ്ധയും വിദ്വേഷവുമുണ്ടാക്കാൻ പാകത്തിലുള്ളതോ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്കും പ്രസ്ഥാവനകളൾക്കുമെതിരെ നടപടിയെടുക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ഡിജിപിയും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം നേരിട്ട് കോടതിയെ സമീപിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.