ചെന്നൈ ; അയോദ്ധ്യക്കേസിലെ സുപ്രീം കോടതി വിധി എല്ലാവരും മാനിക്കണമെന്ന് രജനികാന്ത് . വിധി സംബന്ധിച്ച കോടതിയുടെ നിലപാട് താൻ സന്തോഷത്തോടെ അംഗീകരിക്കുന്നു .
ഇന്ത്യയുടെ ഉയർച്ചയ്ക്കും , ഒത്തൊരുമയ്ക്കും വേണ്ടി എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും രജനികാന്ത് പറഞ്ഞു . അയോദ്ധ്യ കേസില്‍ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്ന് സുപ്രീംകോടതി വിധിച്ചു. മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് തർക്കഭൂമിക്ക് പുറത്ത് സ്ഥലം നൽകണം. അയോധ്യയിൽ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ അഞ്ച് ഏക്കർ നൽകണമെന്നും കോടതി പറഞ്ഞു .
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുവെന്ന് മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി. സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമാണെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.