തൃശൂർ: അയോദ്ധ്യ കേസിൽ രാഷ്ട്ര താൽപ്പര്യത്തിനനുസൃതമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ഭാവിഭാരതം കെട്ടിപ്പടുക്കാൻ പര്യാപ്തമായ വിധിയാണ്. വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാർഹമാണെന്നും കുമ്മനം പറഞ്ഞു.
വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ നാം ഒരുമയോടെ നിൽക്കണം. പ്രകോപനപരമായ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കുമ്മനം പറഞ്ഞു.