ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം നീതി ക്ഷേത്രം രമ്യമായി പരിഹരിച്ചെന്ന് പ്രധാനമന്ത്രി. ചരിത്ര വിധി ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമ ഭക്തിയായാലും, റഹീം ഭക്തിയായാലും രാജ്യത്തിന്റെ ശക്തിയും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിധി ആരുടേയും ജയമോ പരാജയമോ ആയി കാണരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
The Honourable Supreme Court has given its verdict on the Ayodhya issue. This verdict shouldn’t be seen as a win or loss for anybody.
Be it Ram Bhakti or Rahim Bhakti, it is imperative that we strengthen the spirit of Rashtra Bhakti.
May peace and harmony prevail!
— Narendra Modi (@narendramodi) November 9, 2019
അയോദ്ധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്കും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് കോടതി വിധിയായത്. അയോദ്ധ്യ കേസില്‍ ഐക്യകണ്ഠേനയുള്ള ഒറ്റവിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്.
SC’s Ayodhya Judgment is notable because:
It highlights that any dispute can be amicably solved in the spirit of due process of law.
It reaffirms the independence, transparency and farsightedness of our judiciary.
It clearly illustrates everybody is equal before the law.
— Narendra Modi (@narendramodi) November 9, 2019
അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു.