അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗ് വൈറലാകുന്നു. 12,000 ല്‍ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല തുടങ്ങി നിരവധി ട്വീറ്റുകളാണ് ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിലൂടെ കടന്നു പോയ കേസിന്റെ അന്തിമ വിധിയായതിനാല്‍ തന്നെ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം, ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്നിവ ശ്രദ്ധിക്കണമെന്ന് കനത്ത നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിധി എന്തായാലും ജനങ്ങള്‍ ജാഗ്രതയിലായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു മുസ്ലിം ഭായ് ഭായ് ഹാഷ്ടാഗ് പോസ്റ്റുകള്‍ മാധ്യമങ്ങളില്‍ വൈറലായത്.