തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നും. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 7 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും എന്നാണ് സൂചന. നിലവില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബുള്‍ബുള്‍, ഒഡിഷ തീരത്ത് നിന്ന് അകന്ന് പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്തുള്ള മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കില്ല. ബുള്‍ ബുള്‍ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബുള്‍ബുള്‍ അതിതീവ്രമായി ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്നതിനാല്‍ ബംഗ്ലാദേശില്‍ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. കാറ്റ് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും. ഇന്ന് രാത്രി ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.