ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഷിയ ആത്മീയ നേതാവ് മൗലാന കാല്‍ബെ ജവാദ്. രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും കോടതി വിധിയെ അംഗീകരിച്ചെന്നും ഇതിന് താന്‍ ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
അയോധ്യയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിച്ചിരിക്കുന്നു. വിധിയില്‍ പുനപരിശോധന ഹര്‍ജികള്‍ നല്‍കണോ എന്ന കാര്യത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് തീരുമാനമെടുക്കാം. എന്നാലും ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്. ജവാദ് വ്യക്തമാക്കി.
അതെസമയം, സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ലെന്നും പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന് സഫര്യാബ് ജിലാനി പറഞ്ഞു. കമ്മിറ്റി അനുമതി നല്കിയാല് വിധിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.