ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ ഹൈദരാബാദ് എംപിയും ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹദ്-ഉല്-മുസ്ലിമീന് പാര്‍ട്ടി അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി പരമോന്നതമാണെന്നും എന്നാല്‍ തെറ്റുപറ്റിക്കൂടായ്കയില്ല എന്നുമാണ് ഒവൈസി പ്രതികരിച്ചത്.
സത്യത്തിനു മേല്‍ വിശ്വാസം നേടിയ വിജയമെന്നാണ് ഒവൈസി അയോധ്യ വിധിയെ വിശേഷിപ്പിച്ചത്. 5 ഏക്കര്‍ ഭൂമി ഔദാര്യമായി വേണ്ടെന്നും അത് നിരസിക്കണമെന്നും പറഞ്ഞ ഒവൈസി മുസ്ലീങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും ആഹ്വാനം ചെയ്തു.
അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിക്ക് പകരം അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു. സുന്നി വഖഫ് ബോര്‍ഡിനു വാദം തെളിയിക്കാനായില്ല. മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീര്‍പ്പാക്കാണമെന്ന് കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്കി.