Kerala

കോഴിക്കോട് യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; ദുരൂഹതയെന്ന് നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറത്ത് കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുഡ് എര്‍ത്ത് ബില്‍ഡേഴ്‌സിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്തെ കിണറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് സംശയം. ഇന്ന് രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത് .
ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു പരിശോധന നടത്തിയ നാട്ടുകാര്‍ ആണ് കിണറ്റില്‍ മൃതശരീരം കണ്ടെത്തിയത്.

ഒരു മാസക്കാലമായി പ്രദേശത്തു നിന്നും, മാനസിക അസ്വാസ്ഥ്യമുള്ള രൂപേഷ് എന്ന യുവാവിനെ കാണാതായിരുന്നു. മൃതദേഹം ഇയാളുടെതന്നെനു നാട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയ കിണര്‍ ഗുഡ് എര്‍ത്ത് ബില്‍ഡേഴ്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി കുഴിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ അനധികൃതം ആണെന്ന് ആരോപിച്ചു നാട്ടുകാര്‍ സമരം നടത്തി വരികയാണ് .

ഇതിനിടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗുഡ് എര്‍ത്ത് ബില്‍ഡേഴ്‌സിന്റെ സ്ഥലം വളച്ചു കെട്ടി സംരക്ഷിച്ച നിലയില്‍ ആണെന്നും, ഈ സ്ഥലത്ത് രൂപേഷ് എത്തുക എന്നത് അസ്വാഭാവികം ആണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകനെ ഗുഡ് ബില്‍ഡേഴ്‌സ് അധികൃതര്‍ മര്‍ദ്ദിച്ചു.

36 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close