India

അയോദ്ധ്യാ വിധി; സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: അയോദ്ധ്യാ കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. നീണ്ട തര്‍ക്കത്തില്‍ ഉള്‍പ്പെട്ട രണ്ടു സമുദായത്തിലേയും ജനങ്ങള്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കുകയും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് കോടതി വിധിയായത്. ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഭൂമി കൈമാറണമെന്നും മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ഇതിനായി പദ്ധതി ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അയോദ്ധ്യ കേസില്‍ ഒറ്റവിധിയാണ് കോടതി പറഞ്ഞത്. അത് ഐക്യകണ്‌ഠേനയുള്ള വിധിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close