കൊച്ചി ; സ്വരാജിനു പിന്നാലെ അയോദ്ധ്യ വിധിയിൽ വർഗ്ഗീയ പ്രസ്താവനയുമായി ഡിവൈഎഫ്ഐ . വിധിയെ വിമർശിക്കണമെന്നും , മത തീവ്രവാദ സംഘടനകൾ അതി വൈകാരികത ആളിക്കത്തിച്ചു വർഗീയ മുതലെടുപ്പിന് ശ്രമിക്കുമെന്നുമാണ് ഡി വൈ എഫ് ഐ യുടെ ഫെയ്സ്ബുക്ക് പോസ്റ്റ് .
വിധിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎം എം എൽ എ സ്വരാജ് ഇട്ടിരുന്നു . ഇതിന്റെ പേരിൽ സ്വരാജിനെതിരെ കേസും നൽകി . ഇതിനു പിന്നാലെയാണ് ഡി വൈ എഫ് ഐ യുടെ പോസ്റ്റ് .
വിധിയെ വിവിധ ഹൈന്ദവ – മുസ്ലീം സംഘടനകൾ സ്വാഗതം ചെയ്തത് കണക്കിലെടുക്കാതെയാണ് ഈ പോസ്റ്റ് . വർഗീയ വിഷം ചീറ്റി ഇരു സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് ഇടതു പക്ഷത്തിന്റെ ലക്ഷ്യമെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമാണ് .
സംഘപരിവാറിനു കരുത്തേകുന്ന വിധിയാണ് വന്നതെന്ന പോസ്റ്റിലെ വരികൾ വിദ്വേഷം കുത്തിവയ്ക്കുന്നതാണ് . മതേതരത്വം തകരും തുടങ്ങിയ വാചകങ്ങളും ഇതിലുണ്ട് .വിധിയ്ക്ക് പിന്നാലെ വിമർശനങ്ങളും വിശകലനങ്ങളും ഉയർന്നു വരണമെന്നും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയിൽ പറയുന്നു .