തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ആലംകോട് കൊച്ചുവിളമൂട്ടിലാണ് സംഭവം.
കാറിലുണ്ടായിരുന്നവര്‍ കായംകുളം സ്വദേശികളാണ് എന്നാണ് സൂചന. കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു, അനുരാഗ്, എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് കായംകുളത്തേക്ക് പോവുകയായിരുന്ന കാറാണ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ചിറയിൻകീഴ് സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റിയിരിക്കുകയാണ്.