ഷാർജ: അയോദ്ധ്യ വിധി എല്ലാ മത വിഭാഗങ്ങള്‍ക്കും സമാധാനം തരുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുല്ല കുട്ടി.
രാജ്യത്ത് സമാധാനം പുലരണം എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചതെന്നും, അതുവഴി രാഷ്ട്രത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്നും അബ്ദുല്ല കുട്ടി പറഞ്ഞു .
മിസോറാം ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന് പിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശനത്തിനായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.