കൊച്ചി ; അയോദ്ധ്യക്കേസിൽ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്യാവുന്നതാണെന്ന് സിപിഎം . തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ,കോടതിവിധിയിലൂടെ തീർപ്പ് കൽപ്പിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത് . എന്നാൽ വിധിന്യായത്തിലെ ചില ഭാഗങ്ങൾ ഇപ്പോഴും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
തർക്കം അവസാനിപ്പിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം അയോദ്ധ്യയിലെ തർക്ക മന്ദിരം തകരുന്നതിന്റെ ദൃശ്യം പ്രചരിപ്പിച്ച് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് . വിധിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിപിഎം എം എൽ എ സ്വരാജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .