ആലപ്പുഴ: അരൂരില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് സിപിഎം തന്നെ എന്ന് എസ്എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൂതന പരാമര്‍ശം കാര്യമായി വോട്ടിനെ ബാധിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും വികസനപ്രശ്ന്നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പരാജയത്തിന് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധാകരന് അഹോരാത്രം കഷ്ട്ടപ്പെട്ടപ്പോള്‍ ഐസക്ക് ഹാഷ് പൂഷ് കാട്ടി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരിഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരസ്യങ്ങളിലായിരുന്നു. അടിസ്ഥാന വികസനം മണ്ഡലത്തില്‍ നടന്നിട്ടില്ല. അരൂരിലെ പോലെ പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്ന ഒരു മേഖലയില്ല. അത് തോല്‍വിക്ക് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റി. പാര്‍ട്ടി തന്നെ പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന അവസ്ഥയാണ് ഉണ്ടയത്.
സുധാകരന്റെ പ്രവര്‍ത്തനമാണ് ഇത്രയും വോട്ട് കിട്ടാന്‍ കാരണം. പാര്‍ട്ടി ചുമതല ഏല്പ്പിക്കാഞ്ഞതു കൊണ്ടാകാം മന്ത്രി തോമസ് ഐസക്ക് ഹാഷ് പൂഷ് കാട്ടിപോകുകയാണ് ചെയ്തതെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി.