കൊച്ചി ; അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ മതസ്പർധ ഉളവാക്കുന്ന തരത്തിൽ കമന്റിട്ട രണ്ടു പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തു .
സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നീ ഐ.ഡി.കൾക്കെതിരെയാണ് കേസ്. അയോദ്ധ്യ വിഷയത്തിലെ പോസ്റ്റിനു താഴെയാണ് ഇവർ കമന്റിട്ടത് . സമൂഹ മാദ്ധ്യമ ഉള്ളടക്കം പരിശോധിച്ച സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെട്ട സംഭവം പോലീസിന് കൈമാറുകയായിരുന്നു.
വിധിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎം എം എൽ എ സ്വരാജ് ഇട്ടിരുന്നു . ഇതിന്റെ പേരിൽ സ്വരാജിനെതിരെ കേസും നൽകി .