ന്യൂഡല്‍ഹി: അയോദ്ധ്യകേസിലെ സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നമ്മളെല്ലാവും പരസ്പര ഐക്യം കാത്ത് സൂക്ഷിക്കണം. ഇന്ത്യക്കാര്‍ക്കിടയിലെ സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാലമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം നീതി ക്ഷേത്രം രമ്യമായി പരിഹരിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. ചരിത്ര വിധി ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാമ ഭക്തിയായാലും, റഹീം ഭക്തിയായാലും രാജ്യത്തിന്റെ ശക്തിയും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം എല്ലാവരും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി ആരുടേയും ജയമോ പരാജയമോ ആയി കാണരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചിരുന്നു.