India

അയോദ്ധ്യ വിധി അംഗീകരിക്കുന്നു; പുന:പരിശോധന ഹർജി നല്‍കില്ല,യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

ലക്നൗ: അയോദ്ധ്യ തര്‍ക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. സുപ്രീംകോടതി വിധിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു.

കോടതി വിധിയ്ക്കെതിരെ യാതൊരു വിധ പുനപരിശോധന ഹര്‍ജിയ്ക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലക്ക് ഒരു കാര്യം വ്യക്തമാക്കുന്നു. ‘ ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പുന പരിശോധന ഹര്‍ജികളോ മറ്റോ കൊടുക്കാനുദ്ദേശിക്കുന്നില്ല. അങ്ങനെ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ തീരുമാനമല്ല’. അദ്ദേഹം കൂട്ടി ചേര്‍ത്തു.

1991 ആരാധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരില്‍ ഒരാളുടെ നിരീക്ഷണം തെറ്റാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതിയോട് തങ്ങള്‍ നന്ദിയുള്ളവരാണെന്ന് ഫാറൂഖി കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ സുന്നി വഖഫ് ബോര്‍ഡിന് അനുയോജ്യമായ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും അതേ സമയം ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് നാല് മാസത്തിനുള്ളില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ട്രസ്റ്റിന്റെ നടത്തിപ്പിനും ക്ഷേത്ര നിര്‍മ്മാണത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ നടത്തണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിധി വായിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു.

552 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close