മത്സാരാർത്ഥികളേക്കാൾ ആവേശം കാണികളിൽ സൃഷ്ഠിച്ചാണ് പഞ്ചഗുസ്തി മത്സരം അബുദാബിയിൽ അരങ്ങേറിയത്.കേരള സോഷ്യൽ സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന വീറും വാശിയും നിറഞ്ഞ മത്സരം കാണാൻ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് എത്തിയത്.പ്രശസ്ത സിനിമാ – നാടക സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ സുവീരൻ മത്സരം ഉത്ഘാടനം ചെയ്തു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഇന്ത്യ, പാകിസ്താൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നാല്പതോളം ദേശീയ അന്തർദേശീയ ഫയൽവാൻമാർ പങ്കെടുത്തു.മത്സരത്തിലെ ചാമ്പ്യൻ ഓഫ് ചാമ്പ്യനായി ജർമ്മൻ താരം മൈക്കിളിനെ തിരഞ്ഞെടുത്തു.മത്സര വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.