കോട്ടയം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേയ്ക്ക് പോലീസ് കര്‍ക്കശമായ സുരക്ഷ ഏര്‍പ്പെടുത്തി. മതസൗഹാര്‍ദം, സുരക്ഷാ നിബന്ധനകള്‍ എന്നിവയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.
സ്ഫോടക വസ്തുക്കള്‍, വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ കൊണ്ട് പോകാനോ ശേഖരിക്കാനോ പാടില്ല, മതവികാരം ആളിക്കത്തിക്കുന്നതും, ക്രമസമാധാനത്തെ ബാധിക്കുന്നതുമായ ചിത്രങ്ങള്‍, അച്ചടിച്ച കടലാസുകള്‍, പ്ലക്കാര്‍ഡുകള്‍, ബാനറുകള്‍, എന്നിവ തയ്യാറാക്കാനോ, പ്രദര്‍ശിപ്പിക്കാനോ പാടില്ല. അധികാരികളുടെ അനുമതിയില്ലാതെ പ്രകടനങ്ങളോ, പൊതുസമ്മേളനങ്ങളോ നടത്താന്‍ പാടില്ല. എന്നു തുടങ്ങിയവയാണ് ജില്ലാ പോലീസ് മേധാവി നല്കുന്ന നിര്‍ദേശങ്ങള്‍.