സിഡ്നി: ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ സൗത്ത് വെയില്‍സിലും, ക്വീന്‍സ് ലാന്‍ഡിലും കാട്ടൂ തീ പടരുന്നു. അപകടത്തില്‍ ഇതുവരെ മൂന്നു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 35 പേരുടെ നില ഗുരുതരമാണ്.
16 യൂണിറ്റുകളിലായി 1500 ലേറെ അഗ്നിശമന സേന ജീവനക്കാര്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ 150 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. 1,300 പേര് വീടുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
Difficult firefighting conditions on the Hillville Fire, south of Taree. This is the fire burning near Diamond Beach. The fire is at Emergency Warning level. #nswrfs #nswfires pic.twitter.com/pJYWet1MEY
— NSW RFS (@NSWRFS) November 9, 2019
തീയണയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസോണ് പറഞ്ഞു.
ശക്തമായ കാറ്റ് തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൂടാതെ ചൂട്കാറ്റ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
This shows the dangerous conditions that have confronted firefighters and residents today. This is the crew from Warringah HQ at the Hillville fire near Taree. #nswrfs #nswfires pic.twitter.com/lIhnF8P1Qf
— NSW RFS (@NSWRFS) November 8, 2019