World

‘ നവംബര്‍ 9 ‘ ബര്‍ലിനില്‍ തകര്‍ന്നുവീണത് ചരിത്രം; ബര്‍ലിന്‍ മതില്‍ സ്മരണകളുമായി ജര്‍മ്മനി

ബര്‍ലിന്‍: ലോകചരിത്രത്തില്‍  കമ്യൂണിസറ്റു വിഭജനത്തിന്റെ ചിഹ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് ജര്‍മ്മനി ഒന്നായ ദിവസം ഇന്നലെയായിരുന്നു. 1989 നവംബര്‍ 9നാണ് ലോകപ്രസിദ്ധമായ ബര്‍ലിന്‍ മതില്‍ തകര്‍ത്തെറിഞ്ഞ് ജര്‍മ്മന്‍ ജനത വീണ്ടും ഒന്നായത്. കിഴക്കന്‍ ജര്‍മ്മനിയും പടിഞ്ഞാറന്‍ ജര്‍മ്മനിയും ദശകങ്ങളായി മാറ്റിനിര്‍ത്തപ്പെട്ട രാഷ്ട്രീയ മതിലിനെ ജനങ്ങളുടെ ഇച്ഛാശക്തിയാല്‍ തകര്‍ത്തെറിഞ്ഞു.

1961 ആഗസ്റ്റ് 13നാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ വിഭജനബുദ്ധി ഒരുരാജ്യത്തെ തുണ്ടമാക്കിയത്. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മതിലുകളുയര്‍ന്നത്. മറ്റൊരു ന്യായം പറഞ്ഞത് ശത്രുരാജ്യങ്ങള്‍ പശ്ചിമ ജര്‍മ്മനിയെ കൂട്ടുപിടിച്ച് പൂര്‍വ്വ ജര്‍മ്മനിക്ക് മേല്‍ ചാരവൃത്തി നടത്തുന്നു എന്നതായിരുന്നു. രണ്ടാമത്തെ കാരണം പറഞ്ഞത് തൊഴില്‍തേടിയുള്ള പലായനത്തെകുറിച്ചാണ്. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്ന് പടിഞ്ഞാട്ട് അനിയന്ത്രിതമായ കുടിയേറ്റം നിയന്ത്രിക്കണമെന്നതായിരുന്നു അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ ഗൂഢാലോചനകള്‍ നടന്നതിന് കളമൊരുക്കിയത് 60 ചാരപ്രവര്‍ത്തന കേന്ദ്രങ്ങളായിരുന്നു.

ഒറ്റ രാത്രികൊണ്ട് അതിര്‍ത്തിയില്‍ വിഭജിക്കേണ്ട മേഖലകളില്‍  കിഴക്കന്‍ ജര്‍മ്മനി സൈനികരെ  വിന്യസിച്ചു. നേരം പുലര്‍ന്നപ്പോള്‍ ജനം കണ്ടത് വിഭജിക്കപ്പെട്ട സ്വന്തം നാടിനെയാണ്. 160 കി.മീ ദൂരത്തിലാണ് മതില്‍ തീര്‍ത്തത്.അതിര്‍ത്തികടക്കാന്‍ വിസാ നിയമം കൊണ്ടുവന്നു. കുടുംബങ്ങള്‍ ഒന്നു തയ്യാറെടുക്കും മുന്‍പ് രണ്ടിടത്തായി ഒറ്റപ്പെട്ടു. ബന്ധുക്കള്‍ അകറ്റപ്പെട്ടു. കൂട്ടുകാരെ കാണാനാകാതായി. പഠനവും തൊഴിലും ചികിത്സയും മുടങ്ങി. ഇടനിലക്ക് നിന്ന് അമേരിക്കയും റഷ്യയും ജര്‍മ്മനികളെ ഭംഗിയായി ഉപയോഗിച്ചു.

ഒരു യുദ്ധവും ഇല്ലാതിരുന്നിട്ടും ഒരേ ജനതയെ നിരീക്ഷിക്കാന്‍ പരസ്പരം ഒരുക്കിയത് 300 നിരീക്ഷണ ടവറുകളായിരുന്നു. കമ്യൂണിസറ്റുകള്‍ക്ക് ആരേയും വിശ്വാസമില്ലായിരുന്നു. അനുവാദമില്ലാതെ അതിര്‍ത്തിലംഘിച്ചവരെ ക്രൂരമായി വെടിവച്ചിട്ടു. പ്രതിഷേധവും അമര്‍ഷവും പ്രക്ഷോഭമായി. 1989 നവംബര്‍ 9 ന് ജനലക്ഷങ്ങള്‍ സ്വന്തം ബന്ധുക്കളോട് ഒത്തുചേരാനായി പാഞ്ഞടുത്തതോടെ മതില്‍ ചരിത്രമായി. മണിക്കൂറുകള്‍ക്കുള്ളില്‍ കമ്യൂണിസ്റ്റ് ഭരണാധികാര വിഭജന ചിഹ്നം സാധാരണക്കാര്‍ തകര്‍ത്തെറിഞ്ഞു.

121 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close