Kerala

യുഎപിഎ ; ഗതികെട്ട് സിപിഎം , അലനെയും , താഹയേയും പാർട്ടിയിൽ നിന്ന് പുറത്താക്കും

കോഴിക്കോട് ; കമ്മ്യൂണിസ്റ്റ് ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ , താഹ എന്നിവരെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കും. ഇതിനായി നാളെ വൈകിട്ട് പന്നിയങ്കര ലോക്കലിൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡി യോഗം എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല .

യു എ പി എ കേസ് അതീവ ഗൗരവമായി കോടതിയും , ,കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പരിഗണിക്കുമ്പോൾ പാർട്ടി ഇതിൽ നിയമത്തിനെതിരു നിൽക്കുന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു . കേസിൽ പാർട്ടി ഇടപെടില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു .

അതിനിടെ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം ആരംഭിച്ചു .നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

433 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close