Kerala

കശ്മീര്‍ വിഷയത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സെമിനാര്‍ വിവാദമാകുന്നു; ചർച്ചയിലുടനീളം ദേശവിരുദ്ധ വിഘടനവാദ പ്രസംഗങ്ങൾ

കണ്ണൂര്‍:കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സർക്കാരിനെതിരെ നുണകളുമായി നടന്ന സെമിനാർ വിവാദമാകുന്നു. കണ്ണൂർ സർവകലാശാലയാണ് ‘അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള കാശ്മീര്‍’ (Kashmir After the Abrogation of Article 370) എന്ന പേരിൽ സെമിനാർ നടത്തിയത്. സെമിനാറിൽ പേപ്പർ അവതരണങ്ങൾ മുഴുവൻ ഏകപക്ഷീയവും കടുത്ത ദേശവിരുദ്ധത പ്രകടിപ്പിക്കുന്നതുമായിരുന്നുവെന്ന് വിദ്യാർത്ഥികളും ഒരു കൂട്ടം അധ്യാപകരും അറിയിച്ചു . ഭരണഘടനാപരമായ നടപടിയെ വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സെമിനാര്‍ നടത്തിയത് വിശാലമായ ചിന്തകളെ തകർക്കാനാണെന്നും പരാതിക്കാർ പറഞ്ഞു .

കണ്ണൂര്‍ സര്‍വകലാശാലയുടെ ഇ.കെ. നയനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സും കേരള സര്‍ക്കാറിന്റെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും സംയുക്തമായാണ് മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഇടതുപക്ഷ എഴുത്തുകാരും ചിന്തകരുമായവരെ മാത്രമാണ് ആസൂത്രിതമായി സെമിനാർ അറിയിച്ചത് . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരില്‍ യൂറോപ്യന്‍ എംപിമാരെ ക്ഷണിച്ചു വരുതിയതാണ് ഒരു വിമർശനമായി ഉയർന്നത് .ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ക്കും എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്ന വിഷമവും പ്രബന്ധാവതരണത്തിൽ പ്രകടിപ്പിക്കപ്പെട്ടു .

കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല, തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുക കൂടി ചെയ്യുന്നുവെന്നും സെമിനാറിൽ വിമർശനം ഉയർന്നു . ഇതുവരെ കശ്മീരില്‍ 79ഓളം കുട്ടികളെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചിരിക്കുന്നുവെന്ന പച്ചക്കള്ളം സെമിനാറിൽ അവതരിപ്പിച്ചതായാണ് വിവരം . നിയമവിരുദ്ധമായി കശ്മീര്‍ ജനതയെ കൊണ്ട് ബോണ്ടുകളില്‍ ഒപ്പുവെപ്പിക്കുന്നുവെന്ന അവാസ്തവമായ വിഷയങ്ങൾ പ്രബന്ധങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതായും പരാതിക്കാർ ചൂണ്ടിക്കാട്ടി .

വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ സെമിനാര്‍ നടന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ കമ്മ്യൂണിസ്റ് ഇസ്ലാമിക വിഘടനവാദി ചായ്‌വുകളുള്ളവർ സെമിനാറിൽ വന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിക്കഴിഞ്ഞു .

343 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close