ലോഗര്‍: ലോഗാര്‍ പ്രവിശ്യയില്‍ അഫ്ഗാന് സേന നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന് ഭീകര കമാന്റര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന് പ്രതിരോധ വക്താവാണ് വിവരം നല്‍കിയത്.
താലിബാന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ അഫ്ഗാനില്‍ നേതൃത്വംനല്കുന്ന വൈസുദ്ദീനാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് 3 ന്യായാധിപന്മാരെ വധിക്കുന്നതില്‍ മുഖ്യസൂത്രധാരനായിരുന്നു വൈസുദ്ദീന്. ജഡ്ജിമാരുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ക്കുകയാണ് താലിബാന് ഭീകരര്‍ ചെയ്തത്.
മുഹമ്മദ് ആഖാ ജില്ലയിലെ ബാക്വി അബാദ് മേഖലയില്‍ 3 ന്യായാധിപന്മാരും ഗണ്മാന്മാരും ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും വധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് താലിബാനെതിരെ ശക്തമായ നീക്കം നടത്തിയ അഫ്ഗാന് സേന വൈസുദിന്റെ ഒളിത്താവളം കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു.