കാസർകോട്: വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടി നാട്ടിയത് ചോദ്യം ചെയ്ത യുവാവിനും കുടുംബത്തിനും നേരെ സിപിഎം അതിക്രമം. കാസർകോട് ജില്ലയിലെ ബീംബുങ്കലിലാണ് സംഭവം. കയ്യേറ്റം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യുവാവ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.
കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്ത യുവാവിനെയും അമ്മയേയും പാർട്ടി പ്രവർത്തകർ സംഘം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഒപ്പം അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. സിപിഎമ്മുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണെന്നും യുവാവ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
എന്റെ വീട്ടിലേക്കുള്ള വഴിയിൽ കൊടി നാട്ടിയത് ചോദ്യം ചെയ്തതിനു അന്തം കമ്മികൾ കയ്യേറ്റം ചെയ്യുകയും അമ്മയെയും പെങ്ങളെയും അസഭ്യം പറയുകയും കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്യുന്ന ദൃശ്യം….. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണ് CPIM goons established Flag-staff on the way to my house, when i enquired about it they maltreated me also abused my mother and sister. They also threatened me saying they will kill me. You can see their above mentioned statements from the attached evidence. CPIM Goons from the attached evidence are responsible If anything happen to me or to my family..#redterror #bancpim
Posted by Jessin K on Sunday, November 10, 2019