ചെന്നൈ: തമിഴ്നാട് പൊലീസ് പിടികൂടിയ കമ്മ്യൂണിസ്റ്റ് ഭീകരന് ദീപക്കിനെ നാളെ കോടതിയില്‍ ഹാജരാക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപക്കിന്റെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. കേരളത്തില്‍ നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ ദീപക്കിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് കേരളാ പൊലീസ് തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയില്‍ നിന്നുമാണ് ദീപക്കിനെ തമിഴ്നാട് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടിയത്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ ഷൂട്ടറാണ് ദീപക്. എകെ 47 തോക്കുള്‍പ്പെടെ ഉപയോഗിക്കുന്നതില്‍ ഇയാള്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ആനക്കട്ടിയ്ക്ക് സമീപം മൂല ഗംഗല്‍ വനമേഖലയില്‍ തമിഴ്നാട് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.