തിരുവനന്തപുരം: പരിശീലനത്തിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ടു പേര്‍ക്ക് പരിക്ക്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിശീലനത്തിനിടെയാണ് അപകടം. ആകാശ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പാലായിലെ ജൂനിയര്‍ അത്ലറ്റ് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീല്‍ ജോണ്സണ് എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും വീഴ്ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംഘാടകരുടെ വീഴ്ച്ചയാണ് അഫീലിന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണം.
കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ കായിക മേളക്കിടയിലും ഹാമര്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. ആര് കെ മിഷന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി എറിയാന്‍ ശ്രമിക്കുന്നതിനിടെ സ്ട്രിംഗ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു.