ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് ഭീകരരെ പിടികൂടി. ബന്ദിപ്പോറയിലെ ലവദൂര പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ബന്ദിപ്പോറയില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.
രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് പദ്ധതിയിടുന്നതായി മിലിട്ടറി ഇന്റലിജന്‍സും, റോയും, ഐബിയും മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യം ഒട്ടാകെ ഒരുക്കിയിരിക്കുന്നത്
കഴിഞ്ഞ ആഴ്ച അവന്തിപോരില് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചിരുന്നു. നവീത് തക്ക്, ഹമീദ് ലോണ്‍, ജുനൈദ് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരില്‍ നിന്നും തോക്കുകളും മറ്റ മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്