ന്യൂഡല്‍ഹി: കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെ അന്വേഷിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം സിദ്ദുവും പാകിസ്ഥാനിലേക്ക് പോയിരുന്നു. എന്നാല്‍ നമ്മുടെ സിദ്ദു എവിടെ എന്ന് ചോദിക്കുന്ന ഇമ്രാന് ഖാന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.
നേരത്തെ, ഇമ്രാന് ഖാന് സിദ്ദുവിനെ വേദിയിലേക്ക് വിളിക്കുന്നതും ആലിംഗനം ചെയ്യുന്നതുമായ വീഡിയോയും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദുവിന് ഇരുട്ടടിയായി ഇമ്രാന് ഖാന്റെ വീഡിയോ പ്രചരിക്കുന്നത്. ഇമ്രാന് ഖാന്റെയും സിദ്ദുവിന്റെയും ഫ്ലക്സുകള്‍ പാകിസ്ഥാനില്‍ ഉയര്‍ന്നതും വിവാദമായിരുന്നു. സംഭവം വിവാദമായതോടെ ഫ്ലക്സ് അപ്രത്യക്ഷമാകുകയും ചെയ്തു.
Moments before the Indian official jatha arrived for pilgrimage through #KartarpurCorridor…
An entire conversation by Pak PM @ImranKhanPTI on "Hamara Sidhu"
Watch.@IndiaToday @MEAIndia @ForeignOfficePk @IndiainPakistan @Ajaybis @DrSJaishankar @capt_amarinder @sherryontopp pic.twitter.com/V1rwYbDVit— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) November 9, 2019
പാകിസ്ഥാന് ഭാഗത്തുള്ള കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകണമെന്ന് ആവശ്യപ്പെട്ട് സിദ്ദു മൂന്ന് തവണയാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയില്ലെങ്കിലും താന്‍ പാകിസ്ഥാനില്‍ പോകുമെന്ന സിദ്ദുവിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.