World

നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരം; ഇസിഎല്‍ നീക്കാതെ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യ നില അതീവ ഗുരുതരം. നവാസ് ഷെരീഫിന്റെ ആരോഗ്യ നില ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി ഷെരീഫിനെ വിദേശത്തേക്ക് കൊണ്ടു പോകണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇതിന് അനുമതി നിഷേധിക്കുകയാണെന്നാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് ആരോപിക്കുന്നത്.

വിദേശ യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനായി നവാസ് ഷെരീഫിന് നിരവധി മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. വീണ്ടും വീണ്ടും അത്തരം മരുന്നുകള്‍ നല്‍കുന്നത് തുടരാനിവില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണത്തില്‍ നിന്നും നവാസ് ഷെരീഫിന്റെ പേര് ഇതുവരെ മാറ്റിയിട്ടില്ലെന്നാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് പറയുന്നത്. വിദേശയാത്ര ഇനിയും വൈകിപ്പിച്ചാല്‍ നവാസ് ഷെരീഫിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നവാസ് ഷെരീഫിന്റെ രക്തത്തില്‍ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നവാസ് ഷെരീഫിന് ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും പ്രമേഹവും, രക്തസമ്മര്‍ദ്ദവും കൂടുതലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

83 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close