ചെന്നെെ: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് അന്തരിച്ചു. 87 വയസ്സായിരുന്നു. രാത്രി 10 മണിയോടെ ചെന്നെയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം.