കുവൈറ്റ് സിറ്റി – കുവൈറ്റിലെ ആലുവ പ്രദേശവാസികളുടെ കൂട്ടായ്മയായ KAPA (കുവൈറ്റ് ആലുവ പ്രവാസി അസ്സോസ്സിയേഷൻ) നവംബര്‍ 15 നു മെഹ്ബൂല ടാമറിന്റ് ഹാളിൽ വെച്ച് ഈദോണം ആഘോഷിക്കുന്നു. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.