ടോക്കിയോ: ജപ്പാനില്‍ വനിതാ ജീവനക്കാര്‍ക്ക് കണ്ണട വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. തൊഴിലിടങ്ങളിലെ വിവേചനത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ഗ്ലാസസ് ആര് ഫോര്‍ബിഡന്‍ എന്ന ഹാഷ്ടാഗോടെ പ്രതിഷേധം കനക്കുകയാണ്.
വനിതാ ജീവനക്കാര്‍ കണ്ണട ഉപയോഗിച്ചാല്‍ ആകര്‍ഷകത്വം കുറയുമെന്നാണ് ചില കമ്പനികളുടെ കണ്ടുപിടുത്തം. അതിനാല്‍ കാഴ്ചക്കുറവുള്ളവരാണെങ്കില് കോണ്ട്രാക്റ്റ് ലെന്‍സ് ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. എന്നാല്‍ സ്ഥാപനങ്ങളുടെ ചട്ടങ്ങള്ക്കനുസരിച്ചാണോ കണ്ണട നിരോധിച്ചത് എന്ന കാര്യം വ്യക്തമല്ല.
ഇതിന് മുന്‍പ്, വനിതാ ജീവനക്കാര്‍ ഹൈഹീല്‍ ധരിക്കണമെന്ന നിയമത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ വനിതാ ജീവനക്കാര്‍ നടത്തിയ ‘കൂടൂ’ ക്യാമ്പൈയ്ന് ലോകശ്രദ്ധ നേടിയതായിരുന്നു.