കോഴിക്കോട്: കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പില്‍ നിന്ന് ഭീകരബന്ധം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കമ്മ്യൂണിസ്റ്റ് ഭീകര അനൂകൂല പരിപാടികളുടെ ഫോട്ടോകള്‍, കമ്മ്യൂണിസ്റ്റ് ഭീകര ഭരണഘടന തുടങ്ങിയവയുടെ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം അന്വേഷണ സംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും. പോലീസ് വാദത്തിന് കൂടുതല്‍ ശക്തി പകരുന്ന തെളിവുകളാണിത്. കസ്റ്റഡി അപേക്ഷ നല്കാന് ഈ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പോലീസ് സംഘം.
അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ജില്ലാ കോടതിയില്‍ അന്വേഷണം സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന. സിപിഎം പ്രവര്‍ത്തകനായ താഹയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവ് ,മെമ്മറി കാര്‍ഡ്, ലാപ്ടോപ്, മൊബൈല്‍ഫോണ്‍ എന്നിവയിലെ ഡോക്യൂമെന്റുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും.