തിരുവനന്തപുരം: പി എസ് സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്കെതിരെ കേസ്. എസ് എ പി ക്യാമ്പിലെ രതീഷ്, എബിന് പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പി എസ് സി പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോകുലിനെയും ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് കോപ്പിയടിച്ച് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്.