കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. പുല്ലാളൂരിലെ മദ്രസ അധ്യാപകന് മുഹമ്മദാണ് പിടിയിലായത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2018 ഓഗസ്റ്റ് 5 നാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ വെച്ചായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.