മലപ്പുറം: അയോധ്യ വിധി അങ്ങേയറ്റം നിരാശാജനകമെന്ന് മുസ്ലിം ലീഗ്. കോടതി വിധിയുടെ സാഹചര്യവും തുടര്‍ നിയമനടപടികളും പരിശോധിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിധിയെ ബഹുമാനിക്കുന്നു. എങ്കിലും വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യ വിഷയത്തിലെ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നത അധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.