അമൃതസര്‍: സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്ഷികാഘോഷങ്ങള് കര്‍താര്‍പൂരില്‍ ആരംഭിച്ചു. നാളെയാണ് സുപ്രധാന ആരാധനകള്‍ ഗുരുദ്വാരകളില്‍ നടക്കുക. അലരക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇരുരാജ്യങ്ങളില്‍ നിന്നായി കര്താര്പൂരിലെത്തിക്കഴിഞ്ഞു.
1539 സെപത്ംബര്‍ 22 നായിരുന്നു ഗുരുനാനാക് സമാധിയായത്. നാനാക്ശാഹീ കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം നവംബര്‍ 12 ന് പുണ്യദിനം ആചരിക്കുകയാണ്. വിവിധ ഗുരുദ്വാരകളിലും സിഖ് മതവിശ്വാസികളുടെ സമിതികളിലും പ്രാര്‍ത്ഥനാ സഭകള്‍ നടക്കും.
കര്‍താര്‍പൂരിലാണ് ഗുരുനാനക് ദേവ് സമാധിയായത്. മികച്ച സൗകര്യങ്ങളാണ് പാക് ഭരണകൂടം കര്‍താര്‍പൂരില്‍ നടത്തിയിരിക്കുന്നത്. ഗുരുദ്വാരയും പരിസരങ്ങളും വെള്ളനിറത്തിലുള്ള അതിമനോഹരമായ ഗ്രാനൈറ്റുകള്‍ പാകിയാണ് തയ്യാറാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നം നിലനില്‍ക്കേ അന്താരാഷ്ട്രസമൂഹവും ഐക്യരാഷ്ട്രസഭയും ചടങ്ങുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പ്രതിനിധികളെ വരെ അയച്ചുകഴിഞ്ഞു. ഒരിടത്തും പാകിസ്ഥാന്റെ ഔദ്യോഗിക പതാകകള്‍ ഉയര്‍ത്തിയിട്ടില്ല എന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെയും രാഷ്ട്രീയ നേതൃത്വങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും പ്രധാനമന്ത്രി ഇമ്രാന്ഖാന് നേരിട്ടെത്തി സ്വീകരിച്ചതും അന്താരാഷ്ട്ര സമ്മര്‍ദ്ദം കുറയ്ക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയാണ്.