കുവൈറ്റ് സിറ്റി – എൻജിനിയറിംഗ് ഡിസൈനിങ് രംഗത്തെ പുതിയ സോഫ്റ്റ് വെയറായ ”റിവിറ്റ് ” (BlM) ന്റെ എട്ട് ആഴ്ച നീണ്ടു നിന്ന ശില്പശാല സമാപിച്ചു. ഫോക്കസ് കുവൈറ്റ് അംഗങ്ങളുടെ തൊഴിപരമായ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ട്രെയിനിങ് കോർഡിനേറ്റർ രതീഷ് കുമാർ, ടീം അംഗങ്ങളായ സൗജേഷ്, പ്രസന്നകുമാർ, പ്രശോഭബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി രാജീവ് സി.ആർ സ്വാഗതവും, ട്രഷറർ ജോസഫ് എം.ടി. നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് തന്പി ലൂക്കോസ്, ഡാനിയേൽ തോമസ്, മുഹമ്മദ് റഷീദ്, ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി