ഓച്ചിറ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഒരുമ ഓണാഘോഷം സംഘടിപ്പിച്ചു.ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന ഓണാഘോഷത്തിന്റെ ഉത്ഘാടനം സിനിമാ താരങ്ങളായ അനുശ്രീയും അപർണ ഗോപിനാഥും ചേർന്ന് നിർവഹിച്ചു.സേഫ് സിനിമയുടെ അണിയറ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഒരുമ പ്രസിഡണ്ട് ഹാഷിം ഹബീബുള്ള അദ്ധ്യക്ഷത വഹിച്ചു ,സെക്രട്ടറി രജിത് രവി ട്രഷററും പ്രോഗ്രാം കൺവീനറുമായ യതീഷ് ഉണ്ണി , രാജീവ് പിള്ളൈ എന്നിവർ സംസാരിച്ചു. ഓച്ചിറ കെട്ടുകാളയെ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആഘോഷത്തിന് മിഴിവേകി. ഒരുമയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തനത് രീതിയിലുള്ള ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.