കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണം അധ്യാപകരുടെ മാനസിക പീഡനമാണെന്ന് കുടുംബം. ആത്മഹത്യാ കുറിപ്പില്‍ ഒരു അധ്യാപകന്റെ പേരുമുണ്ടെന്നും കുടുംബം അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് മുഖ്യമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് (18) ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.
നിലവില്‍ തമിഴ്നാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.