മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഒരു പൊതു മിനിമം പരിപാടി വേണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ക്കത് സാധ്യമാകാത്തതിനാലാണ് ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന രണ്ട് ദിവസം ചോദിച്ചിരുന്നു പക്ഷേ ആ സമയം നല്കാന് ഗവര്‍ണര്‍ തയ്യാറായില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്ര വിഷയത്തില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച പാര്‍ട്ടി നേതാവ് അരവിന്ദ് സാവന്തിനെ ഉദ്ദവ് പ്രശംസിച്ചു. അതോടൊപ്പം ബിജെപിയും ശിവസേനയും വളരെക്കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചെങ്കിലും മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇനി ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.