മുംബൈ: മഹാരാഷ്ട്രയിലെ ഗവര്‍ണര്‍ ഭഗവത് സിംഗ് കോഷ്യാരിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്സ്. ശിവസേനയെയും, ബിജെപിയെയും എന്‍സിപിയെയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ കോണ്‍ഗ്രസ്സിനെ മാത്രം ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഗവര്‍ണറുടെ ഈ നടപടി തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു.
സുപ്രീംകോടതി പുറപ്പെടുവിച്ച രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ ലംഘനമാണ് ഗവര്‍ണറുടെ നടപടിയെന്നും പട്ടേല്‍ കുറ്റപ്പെടുത്തി. ശിവസേന തിങ്കളാഴ്ചയാണ് പിന്തുണ അഭ്യര്‍ത്ഥിച്ച് തങ്ങളുമായി ബന്ധപ്പെട്ടതെന്നും എന്നാല്‍ സഖ്യ കക്ഷിയായ എന്‍സിപിയുമായി ആലോചിച്ച് പിന്തുണ നല്‍കേണ്ട കാര്യമില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.