കണ്ണൂര്‍: കണ്ണൂര്‍ കേളകം കൊട്ടിയൂര്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന ദമ്പതികളെ പേരാവൂര്‍ എക്സൈസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് അരക്കിലോ കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ചുങ്കക്കുന്ന് പൊട്ടന്തോട് സ്വദേശി പാണ്ടിമാക്കല്‍ വീട്ടില്‍ പി.കെ.ബാലന്, ഭാര്യ എം.ശാരദ എന്നിവരെയാണ് പേരാവൂര്‍ എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം കണ്ണൂരിലെ മയ്യിലില്‍ ആറരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. മയ്യില്‍ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയിരുന്നത്.