അബുദാബി ഡീർഫീൽഡ് മാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വ്യാഴം,വെള്ളി, ശനി ദിവസങ്ങളിൽ കർഷകർക്കായി ചന്ത ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത പച്ചക്കറിക്കടകൾക്ക് സമാനമായ രീതിയിലാണ് ഇവിടെ പച്ചക്കറികൾ നിരത്തിയിരിക്കുന്നത്. വൈകിട്ട് നാല് മണി മുതൽ രാത്രി പത്ത് വരെ ഇരുപതോളം സ്റ്റാളുകളിൽ കച്ചവടം നടക്കും. പ്രാദേശികമായി ഉത്പാദിപ്പിച്ച പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമെ ചെറിയ പക്ഷിമൃഗാദികെളയും ഇവിടെ വിപണനം ചെയ്യുന്നുണ്ട്. അബുദാബി കർഷക സേവന കേന്ദ്രവുമായി സഹകരിച്ച് മുൻസിപ്പാലിറ്റിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.2020 ഏപ്രിൽ 4 വരെ വാരാന്ത്യങ്ങളിൽ മാർക്കറ്റ് പ്രവർത്തിക്കും. ആരോഗ്യകരമായ ഭക്ഷണസംസ്കാരമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം കർഷിക വിളകൾക്ക് വിപണി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികൾക്കായി വിനോദ പരിപാടികളും , സിനിമ പ്രദർശനവും ,ലൈവ് മ്യുസിക് ഷോയും , കാർണിവലും തുടങ്ങിയവയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്