ട്യൂകെസ്ബറി: പാമ്പുകളെ കൊല്ലാനാണ് എല്ലാവരും ശ്രമിക്കാറ്. എന്നാല്‍ കൊല്ലുന്നതിനു പകരം പെരുമ്പാമ്പിനെ വളര്‍ത്താനും സാധിക്കും എന്ന് കാണിച്ചു തരികയാണ് യുകെയിലെ മാര്‍ക്കസ് ഹോബ്സ് എന്ന വ്യക്തി. ബര്മ്മന് പെരുമ്പാമ്പിനെ വളര്‍ത്തുന്ന മാര്‍ക്കസ് ഹോബ്സിന്റെ അമ്പരപ്പിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
8 വര്‍ഷം മുന്‍പ് സ്വന്തമാക്കുമ്പോള്‍ ഹെക്സി എന്ന പെരുമ്പാമ്പിന് വെറും 8 ഇഞ്ച് നീളം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഹോബ്സിനെപ്പോലും അമ്പരപ്പിച്ചു കൊണ്ടാണ് ഹെക്സി വളര്‍ന്നത്. ഇന്ന് 18 അടിയലധികം നീളവും 110 കിലോ ഗ്രാം ഭാരവുമുള്ള പെരുമ്പാമ്പിനെ തന്റെ കൊച്ചു വീട്ടില്‍ വളര്‍ത്തുകയാണ് ഹോബ്സ്.
https://www.youtube.com/watch?time_continue=209&v=9zTr484Nh3o&feature=emb_title
ഹെക്സിക്ക് കഴിക്കാനായി മുയലുകളെയും ആടുകളെയും പന്നികളെയുമൊക്കെയാണ് ഹോബ്സ് നല്‍കാറ്. അവസാനമായി അളവെടുത്തപ്പോള്‍ ഹെക്സിക്ക് 18 അടി 8 ഇഞ്ച് നീളമുണ്ടായിരുന്നു. എന്നാല്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന പാമ്പിന്റെ വളര്‍ച്ച അവസാനിക്കുന്നതു വരെ ഔദ്യോഗിക അളവെടുപ്പ് തുടരാനാണ് ഹോബ്സിന്റെ തീരുമാനം.
എന്നാല്‍ നാല് വയസും രണ്ട് വയസും വീതം പ്രായമുള്ള തന്റെ കുട്ടികള്‍ അടുത്തുള്ളപ്പോള്‍ ഹോബ്സ് ഹെക്സിയെ പുറത്തെടുക്കാറില്ല. പാമ്പ് ഉപദ്രവകാരിയല്ലെന്നും എന്നാല്‍ സാമാന്യ ബുദ്ധി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹോബ്സ് വ്യക്തമാക്കി. ഹെക്സിയുടെ ഉത്തരവാദിത്തമുള്ള യജമാനനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.